സൗദിയില്‍ രോഗമുക്‌തി നിരക്ക് ഉയര്‍ന്നു; ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 362 പേര്‍ക്ക്

By Staff Reporter, Malabar News
covid image_malabar news
Representational Image
Ajwa Travels

റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 362 പേര്‍ക്ക്. 436 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രോഗമുക്‌തി നിരക്ക് 96.31 ശതമാനമായി ഉയര്‍ന്നു. ഇന്ന് 16 കോവിഡ് മരണവും സ്‌ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്റെ പിടിയിലുള്ളത്. മദീനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 49 പേര്‍ക്കാണ് ഇവിടെ ഒരു ദിവസത്തിനിടെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്.

റിയാദ്(35), മക്ക(29), ഹൈല്‍(21), ഖമീസ് മുഷിയാത്(16) തുടങ്ങി സൗദിയിലെ 69 നഗരങ്ങില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. രാജ്യത്ത് 7,122 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 816 പേരുടെ നില ഗുരുതരമാണ്.

ഇതുവരെയായി 89,97,817 സ്രവസാമ്പിളുകളുടെ പിസിആര്‍ ടെസ്‌റ്റുകളാണ് രാജ്യത്ത് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 59,792 സാമ്പിളുകളുടെ ടെസ്‌റ്റ് നടത്തി.

353,918 ആണ് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. കൂടാതെ 341,104 പേര്‍ രോഗമുക്‌തി നേടിയിട്ടുമുണ്ട്.

Read Also: വാക്‌സിന്‍ വിതരണ നടപടികള്‍ നാല് യുഎസ് സംസ്‌ഥാനങ്ങളില്‍ ആരംഭിച്ച് ഫൈസര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE