സൗദിയില്‍ രോഗമുക്‌തി നിരക്ക് 97.14 ശതമാനമായി ഉയര്‍ന്നു

By Staff Reporter, Malabar News
saudi covid_malabar news
Representational Image
Ajwa Travels

റിയാദ്: 230 പേര്‍ക്കുകൂടി സൗദിയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചു. 368 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 97.14 ശതമാനമായി ഉയര്‍ന്നു. അതേസമയം 11 കോവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

സൗദിയിലെ 206 പട്ടണങ്ങളിലാണ് രോഗവ്യാപനം തുടരുന്നത്. 78 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച റിയാദ് പ്രവിശ്യയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

മക്ക (42), കിഴക്കന്‍ പ്രവിശ്യ (29), മദീന (20), അസീര്‍ (13), അല്‍ ഖസീം (12) തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 57 നഗരങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇവരില്‍ 607 പേരുടെ നില ഗുരുതരമാണ്.

രാജ്യത്ത് ഇതുവരെയായി 358,102 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ 4,291 പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്. രോഗമുക്‌തി നേടിയവര്‍ 347,881 ആയി.

ഡിസംബര്‍ മൂന്ന് വരെ രാജ്യത്ത് ആകെ 97,51,776 സ്രവസാമ്പിളുകളുടെ പിസിആര്‍ ടെസ്‌റ്റുകളാണ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 42,125 സാമ്പിളുകളുടെ ടെസ്‌റ്റ് നടത്തി.

National News: എബ്രഹാമിക് മതങ്ങളെ മാത്രമേ യുഎന്‍ കാണുന്നുള്ളൂ; ഹിന്ദുക്കളോട് ഇരട്ടത്താപ്പ്; ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE