സൗദിയിൽ 1062 പേർക്ക് കൂടി കോവിഡ്; 13 മരണം

By Staff Reporter, Malabar News
saudi covid
Representational image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 1062 പേർക്ക്. 867 പേർ രോഗമുക്‌തി നേടിയപ്പോൾ 13 മരണവും റിപ്പോർട് ചെയ്‌തു. കഴിഞ്ഞ ദിവസവും രാജ്യത്ത് 13 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായിരുന്നു.

നിലവിൽ സൗദി അറേബ്യയിൽ വിവിധ ആശുപത്രികളിലും മറ്റുമായി 9,892 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 1,298 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 95.9 ആയി കുറഞ്ഞു. മരണനിരക്ക് 1.7 ശതമാനമായി തുടരുകയാണ്.

റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത്. വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്‌ത രോഗികളുടെ എണ്ണം ഇപ്രകാരമാണ്: റിയാദ്- 458, മക്ക- 231, കിഴക്കൻ പ്രവിശ്യ- 136, അസീർ- 50, മദീന- 41, ജീസാൻ- 32, അൽഖസീം- 30, തബൂക്ക്- 21, ഹായിൽ- 20, നജ്റാൻ- 14, വടക്കൻ അതിർത്തി മേഖല- 13, അൽബാഹ- 9, അൽജൗഫ് 7.

ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്‌ത കേസുകളുടെ എണ്ണം 4,15,281 ആയി. ഇതുവരെ 3,98,454 പേർ രോഗമുക്‌തരായിട്ടുമുണ്ട്. ആകെ മരണസംഖ്യ 6,935 ആണ്.

Read Also: ‘ഇന്ത്യയിലെ ഒരു പത്രമെങ്കിലും മോദിയുടെ രാജി ആവശ്യപ്പെടുമോ’; റാണ അയൂബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE