ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം

By News Desk, Malabar News
saudi arabia ministry of health
Sheeba Abraham
Ajwa Travels

റിയാദ്: കോവിഡ് കാലത്തെ സേവന മികവിന് ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം. തിരഞ്ഞെടുക്കപ്പെട്ട 20 ആരോഗ്യപ്രവർത്തകരെയാണ് ആദരിച്ചത്. നഴ്‌സിംഗ് വിഭാഗത്തിൽ ബഹുമതി ലഭിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. കണ്ണൂർ സ്വദേശി ഷീബ എബ്രഹാമിനാണ് ബഹുമതി ലഭിച്ചത്.

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവുമധികം കോവിഡ് വ്യാപനമുണ്ടായ രാജ്യമായിരുന്നു സൗദി അറേബ്യ. കോവിഡ് രോഗികളോടുള്ള സമീപനവും സേവന മികവും കണക്കിലെടുത്താണ് ഷീബയെ ബഹുമതിക്ക് തിരഞ്ഞെടുത്തത്. 14 വർഷമായി ജിസാനിലെ അബു അരീഷ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആണ് ഷീബ. അഞ്ച് മാസമായി കോവിഡ് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു. കോവിഡ് ചികിത്സ നേടിയവരിൽ നടത്തിയ സർവേയിലൂടെയാണ് ഷീബയുൾപ്പെടെ 20 ആരോഗ്യപ്രവർത്തകരെ തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE