തിരുവനന്തപുരത്ത് സ്‌കൂൾ കെട്ടിടം തകർന്നു വീണു

By Web Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് ഗവ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം തകര്‍ന്നു വീണു. സ്‌കൂളിലെ ഓഫിസ്, സ്‌റ്റാഫ്റൂമുകൾ, ലാബുകൾ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. 40 വർഷത്തെ പഴക്കമുള്ള ഈ കെട്ടിടമാണ് തകർന്ന് വീണത്.

നവംബർ 1ന് സ്‌കൂൾ തുറക്കാൻ ഇരിക്കവേ ഉണ്ടായ അപകടം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും തല്‍ക്കാലം ക്ളാസുകള്‍ മറ്റ് മുറികളിലേക്ക് മാറ്റി സജ്‌ജീകരിക്കാനുളള നടപടികള്‍ സ്വീകരിച്ചുവെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

എന്നാല്‍ സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് അനുവദിക്കില്ലെന്ന് സ്‌കൂൾ സന്ദർശിച്ച ബാലാവകാശ കമ്മീഷൻ പ്രതിനിധികൾ പറഞ്ഞു. പുനർനിർമാണം കഴിഞ്ഞാലും സ്‌കൂൾ കെട്ടിടം വീണ്ടും പരിശോധനയ്‌ക്ക്‌ വിധേയമാക്കും. കെട്ടിടം ക്ളാസ് നടത്തുന്നതിന് അനുയോജ്യമാണെന്ന് വിദഗ്‌ധരുടെ വിലയിരുത്തലിന് ശേഷം മാത്രമാകും ഫിറ്റ്നസ് നൽകുന്ന കാര്യം പരിഗണിക്കുക.

Read Also: പ്ളസ് വൺ സപ്ളിമെന്ററി അലോട്ട്മെന്റ് നവംബർ 1 മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE