പ്ളസ് വൺ സപ്ളിമെന്ററി അലോട്ട്മെന്റ് നവംബർ 1 മുതൽ

By Staff Reporter, Malabar News
Rep. Image
Ajwa Travels

തിരുവനന്തപുരം: പ്ളസ് വണ്‍ സപ്ളിമെന്ററി അലോട്ട്മെന്റ് നവംബർ 1 മുതല്‍ നടക്കും. നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് അലോട്ട്മെന്റ് നടക്കുന്നത്. ഒക്‌ടോബർ 25നാണ് സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചത്. 94,390 അപേക്ഷകളാണ് ആകെ ലഭിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കോമ്പിനേഷൻ മാറ്റത്തിന് 5,6 തീയതികളിൽ അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റിന് നവംബർ 17 മുതൽ അപേക്ഷിക്കാം. രണ്ടാം ഘട്ട അലോട്ട്മെന്റിന് ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87,527 സീറ്റുകളാണ് ബാക്കിയുള്ളത്. പ്ളസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതോടെ പ്ളസ് വണ്‍ പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Read Also: തിയേറ്റർ ഉടമകളുടെ യോഗം ഇന്ന്; മരക്കാർ റിലീസ് ചർച്ചയാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE