സ്‌കൂൾ തുറക്കൽ; ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾ 23നകം പൂർത്തിയാക്കും

By Team Member, Malabar News
School Cleaning After Covid In Wayanad Will End In October 23

വയനാട്: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ജില്ലയിൽ ഈ മാസം 23ആം തീയതിക്കുള്ളിൽ പൂർത്തിയാകും. ജില്ലയിലെ സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായ സമയങ്ങളിൽ കോവിഡ് കരുതൽ കേന്ദ്രങ്ങളായി മിക്ക സ്‌കൂളുകളും പ്രീ-മെട്രിക് ഹോസ്‌റ്റലുകളും പ്രവർത്തിച്ചിരുന്നു. ഇവയെല്ലാം വീണ്ടെടുത്താണ് നിലവിൽ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തുന്നത്. കൂടാതെ കുടിവെള്ളസ്രോതസുകളും ടാങ്കുകളും ക്ളോറിനേറ്റ് ചെയ്യും.

സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തിൽ വിലയിരുത്താനും തീരുമാനമായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

Read also: മിഠായി തെരുവിൽ അനധികൃത നിർമാണങ്ങൾ വ്യാപകമായതായി റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE