സെക്രട്ടേറിയറ്റ് തീപിടുത്തം; അന്വേഷണത്തിന് വിദഗ്ധ സമിതി

By Team Member, Malabar News
Malabarnews_secretariate
സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപിടുത്തം
Ajwa Travels

തിരുവനന്തപുരം : കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി. ഒപ്പം തന്നെ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘവും സംഭവത്തെ കുറിച്ച് അന്വേഷിക്കും. വിദഗ്ധ സമിതി ഇന്ന് സംഭവ സ്ഥലത്തെത്തി വിശദമായി പരിശോധിക്കും. ശേഷം ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിലെ തീപിടുത്തം സംബന്ധിച്ച് വലിയ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടുത്തം ദുരൂഹത ഉയര്‍ത്തുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇതിനെ മുന്‍നിര്‍ത്തി ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുക്കുന്നത്. സംസ്ഥാന വ്യാപകമായി യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കും. തീപിടുത്തത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണത്തിനായി യുഡിഎഫ് പ്രതിനിധി സംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയേക്കും. ബിജെപിയുടെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഒപ്പം തന്നെ യുവജനസംഘടനകളും സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE