ചിലർ വോട്ട് പിടിക്കാനായി മാത്രമാണ് മതേതരത്വം പറയുന്നത്; കേന്ദ്രമന്ത്രി

By Syndicated , Malabar News
muqtar-abbas-naqvi
Ajwa Travels

ന്യൂഡെല്‍ഹി: ബിജെപിക്ക് മതേതരത്വത്തോട് ഭരണഘടനാപരവും ധാര്‍മികവുമായ പ്രതിബദ്ധത ഉണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി. എന്നാൽ ചില കപട മതേതര വാദികൾ മതേതരത്വത്തെ വോട്ട് പിടിക്കുന്നതിനുള്ള മാര്‍ഗമായി മാത്രമാണ് കാണുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച നാഷനല്‍ എക്‌സിക്യൂട്ടീവില്‍ സംസാരിക്കവേയാണ് നഖ്‌വിയുടെ പ്രതികരണം.

”നരേന്ദ്രമോദിയുടെ ക്ഷേമ പദ്ധതികളില്‍ നിന്നും ധാരാളം ന്യൂനപക്ഷങ്ങള്‍ക്ക് ഗുണം ലഭിച്ചു. മോദി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വീട് നിര്‍മിക്കുകയും സൗജന്യമായി പാചകവാതകം നല്‍കുകയും കര്‍ഷകര്‍ക്ക് പണം നല്‍കുകയും ചെയ്‌തു. പ്രതിപക്ഷ പാര്‍ട്ടികളുടെ വഞ്ചന മനസിലാക്കിയ ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും ഒപ്പമാണ്” – നഖ്‌വി പറഞ്ഞു.

Read also: കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച; മലയാളികൾ കുടുങ്ങിയതായി റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE