ഭീഷണി; പോലീസ് സുരക്ഷ ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയിൽ

കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്‌ത ഏഴ് അംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്.

By Trainee Reporter, Malabar News
High Court
Ajwa Travels

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്‌ത ഏഴ് അംഗങ്ങൾ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകി. സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരിൽ നിന്ന് ഭീഷണി ഉണ്ടെന്നും ചുമതല നിർവഹിക്കാൻ പോലീസ് സുരക്ഷ വേണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.

വെള്ളിയാഴ്‌ച സെനറ്റ് യോഗം ചേരാനിരിക്കേയാണ് സെനറ്റ് അംഗങ്ങളായ അഡ്വ. കെവി മഞ്‌ജു, പിഎസ് ഗോപകുമാർ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. ഭരണപരമായ ചുമതല നിർവഹിക്കാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും പോലീസ് നിഷ്‌ക്രിയരാണെന്നും ഹരജിയിൽ ആരോപിക്കുന്നു.

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ നാമനിർദ്ദേശം ചെയ്‌ത അംഗങ്ങൾക്ക് എതിരേയുണ്ടായ പ്രതിഷേധവും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരജിയിൽ പോലീസ് നിലപാട് തേടിയ ഹൈക്കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും. അതേസമയം, കാലിക്കറ്റ് സർവകലാശാലയിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്‌ത സെനറ്റ് അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

Most Read| വന്ദന ദാസ് കൊലപാതകം; സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ല- മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE