സേതുരാമയ്യർ വീണ്ടുമെത്തുന്നു; അഞ്ചാം വരവിന്റെ ട്രെയ്‌ലർ പുറത്ത്

By Staff Reporter, Malabar News
cbi-trailer
Ajwa Travels

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിബിഐ 5ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. അടിമുടി ദുരൂഹതയുമായി എത്തിയിരിക്കുന്ന ട്രെയ്‌ലറില്‍ വിക്രം എന്ന കഥാപാത്രവുമായി ജഗതി ശ്രീകുമാര്‍ വീണ്ടുമെത്തുന്നു എന്ന സവിശേഷതയുമുണ്ട്.

രഞ്‌ജി പണിക്കര്‍, സുദേവ്, ആശ ശരത്ത്, മുകേഷ് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുക്കുന്നത്. മലയാള സിനിമയില്‍ നിരവധി ബ്ളോക്ക് ബസ്‌റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശക്‌തമായ തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രമെന്നുള്ള കാര്യം ഉറപ്പാണ്.


1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ല്‍ ജാഗ്രത, 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഒരേ സംവിധായകനും നായകനും ഒന്നിച്ചുള്ള അഞ്ചാം ഭാഗം ഇറങ്ങുന്നതെന്നുള്ളതും പ്രത്യേകതയാണ്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും.

Read Also: വധഗൂഢാലോചന കേസ്; മഞ്‌ജു വാര്യരുടെ മൊഴിയെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE