ഖത്തറിൽ സമൂഹ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്‌ത 7 പേർ അറസ്‌റ്റിൽ

By Staff Reporter, Malabar News
social-media-misuse
Representational Image
Ajwa Travels

ദോഹ: സമൂഹ മാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്‌ത 7 പേരെ അറസ്‌റ്റ് ചെയ്‌തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും, സമൂഹത്തില്‍ വംശീയ വികാരവും ഗോത്ര വികാരവും ഉണര്‍ത്തുന്ന പോസ്‌റ്റുകള്‍ ഇടുകയും ചെയ്‌തതിനെ തുടര്‍ന്നാണ് നടപടി. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയതായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എന്നാല്‍ അറസ്‌റ്റിലായവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏഴു പേരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇത്തരത്തില്‍ പ്രസിദ്ധീകരിച്ച പോസ്‌റ്റുകള്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷയും, സ്‌ഥിരതയും സാമൂഹിക സമാധാനവും അപകടപ്പെടുത്തുന്ന തരത്തിലുള്ള വംശീയപരമായ ആശയങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവയ്‌ക്കുന്നവർക്ക് എതിരെ ശക്‌തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Read Also: അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉടൻ തിരികെ എത്തണം; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE