7 വയസുകാരിയെ പീഡിപ്പിച്ചു; പഞ്ചാബിൽ അയൽവാസി അറസ്‌റ്റിൽ

By Team Member, Malabar News
Rape in Punjab
Ajwa Travels

ന്യൂഡെൽഹി : പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ 7 വയസുള്ള പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചു. ഇന്നലെയോടെയാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ അയൽവാസിയായ സർബ്‌ജിത് സിംഗാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പീഡനത്തിനിരയായ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.

പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന തക്കം നോക്കി പ്രതി കുട്ടിയെ വീട്ടിൽ നിന്നും പുറത്തേക്ക് വരുത്തുകയായിരുന്നു. തുടർന്ന് അടുത്തുള്ള വയലിൽ കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്. അതിന് ശേഷം ഇയാൾ കുട്ടിയെ തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്‌തു.

ജോലി കഴിഞ്ഞ് വീട്ടിൽ തിരികെയെത്തിയ മാതാപിതാക്കൾ മകളെ അബോധാവസ്‌ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തറിയുന്നത്. ശേഷം ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. അതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Read also : കർഷക സമരത്തിന്റെ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി; ശിരോമണി അകാലിദൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE