‘സെക്‌സ് എഡ്യൂക്കേഷൻ’; പുതിയ സീസണിൽ ‘ഒല’ ഇല്ല

By Film Desk, Malabar News
Ajwa Travels

ലോകത്തെമ്പാടും ആരാധകരുള്ള നെറ്റ്ഫ്ളിക്‌സ് സീരീസാണ് ‘സെക്‌സ് എഡ്യൂക്കേഷൻ’. ഇപ്പോഴിതാ പുതിയ സീസണിൽ ‘ഒല’ എന്ന കഥാപാത്രം ഉണ്ടാകില്ലെന്ന് സ്‌ഥിരീകരണം വന്നിരിക്കുകയാണ്. ‘ഒല’യെ അവതരിപ്പിക്കുന്ന പട്രീഷ ആലിസൺ തന്നെയാണ് തന്റെ കഥാപാത്രം നാലാം സീസണിൽ കാണില്ലെന്ന വെളിപ്പെടുത്തൽ നടത്തിയത്.

ഷെഡ്യൂളിന്റെ പൊരുത്തക്കേടുകൾ കാരണം തനിക്ക് പുതിയ സീസണുമായി സഹകരിക്കാൻ സാധിക്കില്ലെന്ന് താരം പറയുന്നു. ക്യാപിറ്റൽ എക്‌സ്‌ട്രാ ബ്രേക്ക്ഫാസ്‌റ്റ് എന്ന ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു പട്രീഷ ആലിസൺ.

‘ഞാൻ സീസൺ നാലിൽ ടീമിൽ ചേരില്ല. സെക്‌സ് എഡ്യൂക്കേഷനിലെ എന്റെ സമയം ഞാൻ ഏറെ ആസ്വദിച്ചു. അത് തകർക്കേണ്ടി വന്നതിൽ ഖേദിക്കുന്നു. മൂന്നു വർഷമായി ഇത് ചെയ്യുന്നു. ഞാനത് ഒരുപാട് ഇഷ്‌ടപ്പെട്ടിരുന്നു,’ ആലിസൺ പറഞ്ഞു. പോകാനുള്ള തീരുമാനം കഠിനമായിരുന്നു എന്നും എന്നാൽ തനിക്ക് ഒരു അവധി എടുക്കേണ്ടി വരികയാണെന്നും നടി കൂട്ടിച്ചേർത്തു. നിലവിൽ ലണ്ടണിൽ ‘എ ഡോസ് ഹൗസ്: പാർട്ട് II‘ൽ അഭിനയിച്ചു വരികയാണ് താരം.

അതേസമയം വിജയകരമായ മൂന്ന് സീസണുകൾക്ക് ശേഷം ‘സെക്‌സ് എഡ്യൂക്കേഷൻ’ സീസൺ നാലിന്റെ ചിത്രീകരണം ഈ മാസം തുടങ്ങും. ഓട്ടിസ്, മേവ്, എറിക്, ഒല, എയ്‌മി തുടങ്ങിയ കഥാപാത്രങ്ങളെ അണിനിരത്തി അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൂടെ ലൈംഗീക വിദ്യഭ്യാസം നൽകുന്നതാണ് സീരീസ്.

Most Read: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE