കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത് എസ്എഫ്ഐ

By Team Member, Malabar News
SFI Attack-Office Of Rahul Gandhi MP At Wayanad
Ajwa Travels

വയനാട്: രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റയിലുള്ള ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. ബഫർ സോൺ വിഷയത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിനിടെയാണ് സംഭവം. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഇടപെടുന്നില്ല എന്ന ആരോപണം ഉന്നയിച്ചാണ് പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തത്.

മാർച്ച് അക്രമാസക്‌തമായതോടെ എംപിയുടെ ഓഫീസിലേക്ക് ഇരച്ചു കയറിയ എസ്എഫ്ഐ പ്രവർത്തകർ സാധനങ്ങൾ എല്ലാം അടിച്ചു തകർത്തു. കൂടാതെ ഓഫീസ് സ്‌റ്റാഫായ അഗസ്‌റ്റിന്‍ പുല്‍പ്പള്ളിയെ ആക്രമിച്ചെന്നും കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഒപ്പം തന്നെ സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നതിന് വേണ്ടി എസ്എഫ്‌ഐ പ്രവര്‍ത്തകരെ അയച്ചതെന്നും ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ ആരോപിച്ചു.

Read also: പാലക്കാട് കുടുംബശ്രീ ഹോട്ടലിന് നേരെ യുവാവിന്റെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE