പാലക്കാട് കുടുംബശ്രീ ഹോട്ടലിന് നേരെ യുവാവിന്റെ ആക്രമണം

By Desk Reporter, Malabar News
Kerala-Police
Representational Image

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ കുടുംബശ്രീ ഹോട്ടൽ മദ്യലഹരിയിലെത്തിയ യുവാവ് അടിച്ചു തകർത്തു. നെല്ലായ സ്വദേശി അബ്‌ദുൽ നാസറാണ് ഹോട്ടൽ ആക്രമിച്ചത്. ഭക്ഷണം കഴിക്കാൻ എത്തിയ ഒരാൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

ചെർപ്പുളശ്ശേരി ബസ് സ്‌റ്റാന്റിന് പിറകിൽ പ്രവർത്തിക്കുന്ന മഹിമ എന്ന കുടുംബശ്രീ ഹോട്ടലാണ് അബ്‌ദുൽ നാസർ ആക്രമിച്ചത്. ഭക്ഷണം കഴിക്കാനെത്തിയ പ്രതി ആദ്യം സ്‌ത്രീകളോട് മോശമായി പെരുമാറി. ഹോട്ടലിൽ ഉണ്ടായിരുന്ന മറ്റൊരാൾ ഇത് ചോദ്യം ചെയ്‌തപ്പോൾ യുവാവ് ആക്രമിക്കുകയായിരുന്നു.

തയ്യാറാക്കി വച്ച വിഭവങ്ങൾ അക്രമി നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. ചെർപ്പുളശ്ശേരി പോലീസ് എത്തി ഇയാളെ മൽപ്പിടിത്തത്തിലൂടെയാണ് കീഴടക്കിയത്. പ്രതിക്കെതിരെ ഗുണ്ടാ ആക്‌ട് ചുമത്തി കേസെടുത്തു.

Most Read:  മഹാരാഷ്‌ട്ര സർക്കാർ പൊതുജനത്തിന്റെ വിശ്വാസം സമ്പാദിക്കുന്നു, പക്ഷെ…; അധിർ ചൗധരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE