സമരങ്ങളെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതണ്ട; ഷാഫി പറമ്പില്‍

By Team Member, Malabar News
Malabarnews_shafi parambil
ഷാഫി പറമ്പിൽ
Ajwa Travels

പാലക്കാട് : കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതില്‍ പ്രതിഷേധിച്ച് ഷാഫി പറമ്പില്‍. സമരങ്ങളെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതേണ്ട എന്നും ഇതൊന്നും കൊണ്ട് സമര പാതയില്‍ നിന്നും പിന്നോട്ടേക്ക് പോകില്ലെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പോലീസിന്റെ ഗുണ്ടാ വിളയാട്ടമാണ് നടന്നതെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നടത്തിയ മാര്‍ച്ചില്‍ വി ടി ബല്‍റാം എംഎല്‍എ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമരങ്ങളെ രക്തത്തില്‍ മുക്കി കൊല്ലാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുന്നവരോട് പറയാന്‍ ഉള്ളത്, ഇതൊന്നും കണ്ട് സമരപാതയില്‍ പുറകോട്ടില്ല. പ്രിയപ്പെട്ട വി ടി ക്കും പോരാളികള്‍ക്കും സമരാഭിവാദ്യങ്ങള്‍ എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് നടത്തിയ മാര്‍ച്ച് വലിയ സംഘര്‍ഷത്തിലാണ് കലാശിച്ചത്. സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. വി ടി ബല്‍റാം ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് സമരത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്.

Read also : രാജി വെക്കേണ്ട സാഹചര്യമില്ല; ജലീലിന് പിന്തുണയുമായി സിപിഐയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE