കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ; കേരളത്തിന് സഹായവുമായി ഷാരൂഖ് ഖാൻ

By Trainee Reporter, Malabar News
Shah Rukh Khan
Ajwa Travels

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ നേതൃത്വം നൽകുന്ന മീർ ഫൗണ്ടേഷൻ. കോവിഡ് പോരാട്ട രംഗത്തുള്ള സംസ്‌ഥാനത്തെ ആരോഗ്യ പ്രവർത്തകർക്കായി 20,000 എൻ 95 മാസ്‌കുകളാണ് ഫൗണ്ടേഷൻ നൽകിയത്. ഷാരൂഖ് ഖാനും മീർ ഫൗണ്ടേഷനും ആരോഗ്യമന്ത്രി കെകെ ശൈലജ നന്ദി അറിയിച്ചു.

സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്‌പാണ്ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഷാരൂഖ് ഖാന് പരിചയപ്പെടുത്തിയത്. ആസിഡ് ആക്രമണത്തിൽ ഇരകളായവരെ സഹായിക്കുന്നതിന് വേണ്ടി രൂപവൽക്കരിച്ച സ്‌ഥാപനമാണ് ഷാരൂഖ് ഖാന്റെ നേതൃത്വത്തിലുള്ള മീർ ഫൗണ്ടേഷൻ. കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളിലും ഫൗണ്ടേഷൻ ഇപ്പോൾ സജീവമാണ്.

Read also: സ്‌പുട്‌നിക് കോവിഡ് വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE