പഴയങ്ങാടിയില്‍ സ്‍ത്രീ സൗഹൃദ വിശ്രമകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

By Staff Reporter, Malabar News
kerala image_malabar news
കെ കെ ശൈലജ ടീച്ചര്‍
Ajwa Travels

കണ്ണൂര്‍: പഴയങ്ങാടി ബസ് സ്‌റ്റാന്‍ഡില്‍ ഒരുക്കിയ സ്‍ത്രീ സൗഹൃദ വിശ്രമകേന്ദ്രം നാടിനു സമര്‍പ്പിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ബസ് സ്‌റ്റാന്‍ഡിലെത്തുന്ന സ്‍ത്രീകള്‍ക്കും, വിദ്യാര്‍ഥിനികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് വിശ്രമകേന്ദ്രം.

റെയില്‍വേ സ്‌റ്റേഷനും, ബസ് സ്‌റ്റാൻഡും അടുത്തുള്ളതിനാല്‍ ദൂരെ നിന്നെത്തുന്ന സ്‍ത്രീകള്‍ക്കും ഇതേറെ സഹായകമാകും. കൂടാതെ രാത്രി കാലങ്ങളില്‍ പഴയങ്ങാടി പട്ടണത്തില്‍ എത്തുന്ന സ്‍ത്രീകള്‍ക്ക് സുരക്ഷിതമായി ഇവിടെ കഴിയാനും സാധിക്കും. കുടുംബശ്രീ യൂണിറ്റിനാണ് വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല.

ഏഴോം പഞ്ചായത്താണ് 27 ലക്ഷം രൂപ ചെലവില്‍ പഴയങ്ങാടി ബസ് സ്‌റ്റാന്‍ഡില്‍ വിശ്രമകേന്ദ്രം ഒരുക്കിയത്. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വിശ്രമമുറി, മുലയൂട്ടല്‍ കേന്ദ്രം, നാല് ടോയലറ്റുകള്‍, വാഷ്ബേസിനുകള്‍ എന്നിവയും മുകളിലത്തെ നിലയില്‍ ഹാള്‍, ബെഡ്റൂം, ബാത്ത്റൂമുകള്‍, ടോയലറ്റുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നതിന് കഫ്റ്റീരിയയും ഇവിടെ പ്രവര്‍ത്തിക്കും. പഴയങ്ങാടി പോലീസിന്റെ മേല്‍നോട്ടം ഉണ്ടാവുന്ന വിശ്രമകേന്ദ്രത്തില്‍ സിസിടിവി ക്യാമറകള്‍ സജ്ജീകരിച്ചുണ്ട്.

Malabar News: പത്‌മപ്രഭാ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ച ഉല്‍ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഒ വി നാരായണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അസിസ്‌റ്റന്റ് എഞ്ചിനിയര്‍ ശ്രേണി റിപ്പോര്‍ട്ട് അവതരണം നടത്തി. ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് ഡി വിമല, വൈസ് പ്രസിഡണ്ട് സി ഒ പ്രഭാകരന്‍, പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി പി എം സുമതി തുടങ്ങിയവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE