പത്‌മപ്രഭാ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

By News Desk, Malabar News
entertainment image_malabar news
Sreekumaran Thampi
Ajwa Travels

കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്‌മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ ചെയര്‍മാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്‌ജിത്, കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് പത്‌മപ്രഭാ സ്‌മാരക ട്രസ്‌റ്റ് ചെയര്‍മാന്‍ എം. വി. ശ്രേയാംസ് കുമാര്‍ എം.പി. അറിയിച്ചു.

Malabar News: തുലാമഴ ഇല്ല; ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറയുന്നു

ആധുനിക വയനാടിന്റെ ശിൽപികളില്‍ പ്രമുഖനായ എം.കെ. പത്‌മപ്രഭാ ഗൗഡരുടെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരമാണ് ‘പത്‌മപ്രഭാ പുരസ്‌കാരം’. 75,000 രൂപയും പത്‌മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1996 മുതല്‍ തുടര്‍ച്ചയായി ഇത് നല്‍കി വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE