വീടിന്റെ നിർമാണം ക്രമപ്പെടുത്താനുള്ള ഷാജി എംഎൽഎയുടെ അപേക്ഷ തള്ളി

By News Desk, Malabar News
KM-Shaji-vigilance
Ajwa Travels

കോഴിക്കോട്: വീടിന്റെ പ്ളാൻ ക്രമപ്പെടുത്താനുള്ള മുസ്‌ലിം ലീഗ് എംഎൽഎ കെഎം ഷാജിയുടെ അപേക്ഷ കോഴിക്കോട് കോർപറേഷൻ തള്ളി. അപേക്ഷയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോർപറേഷൻ നടപടി. പിഴവുകൾ നികത്തി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്നും എംഎൽഎയോട് കോർപറേഷൻ നിർദ്ദേശിച്ചു. അനധികൃത നിര്‍മാണം കണ്ടെത്തിയ കോര്‍പ്പറേഷന്‍ കെ.എം.ഷാജിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

Also Read: മാതൃകാപരമായ പ്രവർത്തനം: കേരള ടൂറിസത്തിന്​ രാജ്യാന്തര പുരസ്‌കാരം

വേങ്ങേരി വില്ലേജില്‍ കെഎം.ഷാജി നിര്‍മിച്ച വീടിന്റെ കാര്യത്തിലാണ് കോര്‍പറേഷന്‍ ചട്ടലംഘനം കണ്ടെത്തിയത്‌. സമര്‍പ്പിച്ച പ്ളാനിലുള്ളതിനേക്കാള്‍ അളവിലാണ്. അനുമതിയില്ലാതെ 2,300 ചതുരശ്ര അടിയിൽ നിർമാണം നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കെഎം ഷാജി പ്ളാൻ ക്രമപ്പെടുത്തണം എന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നത്. വീട് ക്രമപ്പെടുത്താനുള്ള അപേക്ഷ പരിഗണിക്കുമെന്ന് കോഴിക്കോട് കോർപറേഷൻ വ്യക്‌തമാക്കിയിരുന്നു. ഇത് ക്രമപ്പെടുത്താൻ 1.38 ലക്ഷം നികുതിയും 15,000 രൂപ പിഴയും നൽകേണ്ടി വരുമെന്ന് കോർപറേഷൻ അധികൃതർ സൂചിപ്പിക്കുകയും ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE