ബിഎംസിയുടെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച് മാദ്ധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അനക്ക് എന്തിന്റെ കേടാണ്.’ കോഴിക്കോട് നടക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
അമ്പതിലേറെ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എന്നാൽ, സിനിമയുടെ പ്രമേയത്തെ കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത പ്രമേയവുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് പുറത്തുവിട്ട സൂചനകൾ.
അഖിൽ പ്രഭാകർ, സ്‌നേഹ അജിത്ത്, സുധീർ കരമന, സായ്‌കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ഭരതന്നൂർ, ജയാമോഹൻ, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മാസ്‌റ്റർ ആദിത്യദേവ്, ബീന മുക്കം തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഒരിഞ്ചു പോലും സെറ്റിടാതെ പകരം റിയൽ അറ്റ്‌മോസ്‌ഫിയറിൽ സമ്പൂർണമായി ചിത്രീകരിച്ച ആദ്യ സിനിമയാണിത്. അമ്പതിലേറെ ലൊക്കേഷനുകൾ എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തിൽ നാല് ഗാനങ്ങളാണ് ഉള്ളത്. വിനോദ് വൈശാഖി, എകെ നിസാം, ഷമീർ ഭരതന്നൂർ എന്നിവരുടെ വരികൾക്ക് പണ്ഡിറ്റ് രമേശ് നാരായണൻ, നഫ്‌ല സജീദ്, യാസിർ അഷ്‌റഫ് എന്നിവർ സംഗീതം പകരുന്നു.
പ്രമുഖ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം ലെനിൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അയ്യപ്പദാസ് ആണ് കൊറിയോഗ്രാഫി. പ്രൊഡക്ഷൻ കൺട്രോളർ- സുനീഷ് വൈക്കം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- നവാസ് ആറ്റിങ്ങൽ, അസോസിയേറ്റ് ഡയറക്‌ടർ- അഫ്‌നാസ്, അസിസ്‌റ്റന്റ് ഡയറക്‌ടർ- അരുൺ കൊടുങ്ങല്ലൂർ, അനേഷ് ബദരീനാഥ്, മുഹമ്മദ് സഖറിയ, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ, എഡിറ്റർ-നൗഫൽ അബ്‌ദുല്ല തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Most Read: വ്യാജപ്രചരണം ഞെട്ടിച്ചു; കോൺഗ്രസിലേക്ക് മടങ്ങി എത്തുമെന്ന വാർത്ത തള്ളി ഗുലാം നബി ആസാദ്