ബാലു വർഗീസ്, ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ശരണ്യ ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ സംവിധാനം ചെയ്യുന്ന ‘ആളങ്കം’ എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു.
പ്രിയതാരം മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്‌റ്റർ റിലീസ് ചെയ്‌തത്. ബാലു വർഗീസ്, ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി എന്നിവരാണ് പോസ്‌റ്ററിലുള്ളത്.
സിയാദ് ഇന്ത്യ എന്റർടെയിൻമെൻസിന്റെ ബാനറിൽ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് വൈൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സംവിധായകൻ ഷാനി ഖാദർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഷമീർ ഹഖ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ -നിഷാദ് യൂസഫ്. ചിത്രത്തിന് ഈണം പകരുന്നത് കിരൺ ജോസാണ്.
ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷൻ കൺട്രോളർ- മെഹമൂദ് കാലിക്കറ്റ്, പ്രൊഡക്ഷൻ ഡിസൈനർ- ഇന്ദുലാൽ കാവിട്, മേക്കപ്പ്- നരസിംഹ സ്വാമി, വസ്‌ത്രാലങ്കാരം- സ്‌റ്റെഫി സേവ്യർ, സ്‌റ്റിൽസ്-ആനൂപ് ഉപാസന, പരസ്യകല- റിയാസ് വൈറ്റ് മാർക്കർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- രതീഷ് പലോട്, സഹസംവിധായകർ- പ്രദീപ് പ്രഭാകർ, ശരത് എൻ വടകര, മനൂപ്, തുൽഹത്ത്.
Most Read: പ്രീമിയർ ലീഗ്; യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ