പ്രീമിയർ ലീഗ്; യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ

By Staff Reporter, Malabar News
man-utd-vs-liverpool
Ajwa Travels

ഓൾഡ് ട്രാഫോർഡ്: സ്വന്തം തട്ടകത്തിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ. മുഹമ്മദ് സലായുടെ ഹാട്രിക്കിന്റെ ബലത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മാഞ്ചസ്‌റ്ററിനെ ലിവർപൂൾ തകർത്തത്. അഞ്ചാം മിനിറ്റിൽ നബി കീറ്റയാണ് ലിവർപൂളിന്റെ ഗോൾവേട്ടയ്‌ക്ക്‌ തുടക്കമിട്ടത്. 13ആം മിനിറ്റിൽ ഡിയോഗൊ ജോട്ട രണ്ടാം ഗോൾ നേടി.

38ആം മിനിറ്റിൽ സലാ തന്റെ ആദ്യ വെടിപ്പൊട്ടിച്ച് ലീഡ് മൂന്നാക്കി ഉയർത്തി. ആദ്യ പകുതി പൂർത്തിയാക്കുന്നതിന് തൊട്ടുമുൻപ് ഇഞ്ചുറി ടൈമിൽ സലാ വീണ്ടും ഗോൾ നേടി ലിവർപൂളിന്റെ സ്‌കോർ നാലാക്കി ഉയർത്തി. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റ് പിന്നിട്ടപ്പോഴേക്കും സലാ തന്റെ ഹാട്രിക് തികച്ചു. തുടർച്ചയായി പത്താം മൽസരത്തിലാണ് മുഹമ്മദ് സലാ ഗോൾവല ചലിപ്പിക്കുന്നത്.

ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ആഫ്രിക്കൻ താരമെന്ന നേട്ടവും സലാ സ്വന്തമാക്കി. ഇതിനിടെ കീറ്റയെ അപകടകരമായി നേരിട്ടതിന് 60ആം മിനിറ്റിൽ പോൾ പോഗ്ബെ റെഡ് കാർഡ് വാങ്ങി പുറത്ത് പോകുകയും ചെയ്‌തു. വീഡിയോ അസിസ്‌റ്റന്റ് റഫറിയുടെ (വാർ) സഹായം തേടിയ ശേഷമാണ് റഫറി പോഗ്ബയ്‌ക്ക്‌ റെഡ് കാർഡ് നൽകിയത്.

Read Also: മഴ കനത്തേക്കും, ഇടിമിന്നലിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE