പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ശിവസേന മൽസരിക്കും; സഞ്‌ജയ് റാവത്ത്

By Desk Reporter, Malabar News
Sanjay-Raut
Ajwa Travels

മുംബൈ: നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന മൽസരിക്കുമെന്ന് സഞ്‌ജയ് റാവത്ത്. ” ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തീരുമാനം ഇതാ. പാർട്ടി മേധാവി ഉദ്ധവ് താക്കറെയുമായുള്ള ചർച്ചക്ക് ശേഷം പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ശിവസേന തീരുമാനിച്ചു. ഞങ്ങൾ ഉടൻ കൊൽക്കത്തയിലെത്തും !! ജയ് ഹിന്ദ്,”- സഞ്‌ജയ് റാവത്ത് ട്വീറ്റ് ചെയ്‌തു.

പശ്‌ചിമ ബംഗാളിലെ നിലവിലെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലാവധി ഈ വർഷം മെയ് 30ന് അവസാനിക്കുകയാണ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തുന്നതിനായി ചീഫ് ഇലക്ഷൻ കമ്മീഷണറുടെ നേതൃത്വത്തിൽ ഉള്ള സംഘം അടുത്തയാഴ്‌ച പശ്‌ചിമ ബംഗാൾ സന്ദർശിക്കും.

ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരുടെ സംഘമാണ് സംസ്‌ഥാനം സന്ദർശിക്കുക.

Also Read:  കർണാടകയിൽ അമിത് ഷായുടെ പരിപാടിക്ക് നേരെ കർഷക പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE