ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചസിൽ വച്ച് നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ പങ്കെടുക്കാൻ എത്തിയ മൂന്ന് താരങ്ങൾക്ക് കോവിഡ് . ഇതിൽ രണ്ടുപേർ ഇന്ത്യക്കാരാണ്. കോവിഡ് ബാധ റിപ്പോർട് ചെയ്‌ത വിദേശതാരം വനിതയാണ്.
നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചതാണിത്. രോഗബാധിതരായ താരങ്ങൾ നിലവിൽ ഹോട്ടലിൽ സെൽഫ് ഐസൊലേഷനിൽ കഴിയുകയാണ്. ഇവർക്കൊപ്പം മുറി പങ്കിട്ട മൂന്ന് ഇന്ത്യൻ താരങ്ങളെയും ഐസൊലേഷനിൽ ആക്കിയിട്ടുണ്ട്. ഇവരുടെ കോവിഡ് പരിശോധനാ റിപ്പോർട് ഇതുവരെയും ലഭിച്ചിട്ടില്ല.
മാർച്ച് 18ന് ആരംഭിച്ച ടൂർണമെന്റിൽ ഏകദേശം 43 രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറിലധികം ഷൂട്ടർമാർ പങ്കെടുക്കുന്നുണ്ട്. ഷോട്ട്ഗൺ, റൈഫിൾ, പിസ്‌റ്റൾ എന്നീ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മൽസരങ്ങൾ മാർച്ച് 29നാണ് അവസാനിക്കുന്നത്.
Read Also: ബംഗാളിൽ മമതയെ കന്നാക്രമിച്ച് മോദി; പരിഹസിച്ച് തൃണമൂൽ