മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത എസ്‌ഐക്ക് മർദനം; രണ്ടുപേർ പിടിയിൽ

By Staff Reporter, Malabar News
Defendant's statement in theft case Information about murder; Surprised police-investigation
Ajwa Travels

തിരുവനന്തപുരം: പേരൂർക്കടയിൽ എസ്‌ഐക്ക് നേരെ ആക്രമണം. മാസ്‌ക് ധരിക്കാതെ കൂട്ടം കൂടിയത് ചോദ്യം ചെയ്‌ത പേരൂർക്കട എസ്ഐ നന്ദകൃഷ്‌ണയ്‌ക്ക് നേരെയാണ് നാലംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. മർദനമേറ്റ എസ്‌ഐ പേരൂർക്കട ആശുപത്രിയിൽ ചികിൽസയിലാണ്.

ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം. നൈറ്റ് പട്രോളിങ്ങിനിടെയാണ് കുടപ്പനക്കുന്ന് ജങ്ഷന് സമീപം യുവാക്കൾ മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നിൽക്കുന്നത് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് കേസ് രജിസ്‌റ്റർ ചെയ്യാനായി ഇവരുടെ പേര് വിവരങ്ങൾ പോലീസ് ചോദിച്ചെങ്കിലും യുവാക്കൾ വെളിപ്പെടുത്താൻ തയ്യാറായില്ല. പിന്നാലെ തർക്കമുണ്ടാകുകയും യുവാക്കൾ എസ്‌ഐ നന്ദകൃഷ്‌ണനെ മർദിക്കുകയുമായിരുന്നു.

നാലംഗ സംഘത്തിൽ രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കുടപ്പനക്കുന്ന് സ്വദേശി ജിതിൻ ജോസ്, പാതിരപ്പള്ളി സ്വദേശി ലിബിൻ എന്നിവരെയാണ് കസ്‌റ്റഡിയിൽ എടുത്തത്. മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.

Most Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗങ്ങളെ ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE