‘സിദ്ദി’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

By News Bureau, Malabar News
siddy movie
Ajwa Travels

പയസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘സിദ്ദി’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പങ്കുവച്ച് പ്രശസ്‌ത സംവിധായകൻ വെങ്കട് പ്രഭു. ജി ജോൺ, ഐഎം വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലും തമിഴിലും ഒരുക്കുന്ന ചിത്രമാണ് ‘സിദ്ദി’.

സിനിമയുടെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നുകൊണ്ടാണ് വെങ്കട് പ്രഭു പോസ്‌റ്റർ പങ്കുവെച്ചത്.

ഒരു ക്രൈം ത്രില്ലർ ചിത്രമായ ‘സിദ്ദി’ സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാലാണ് നിർമിക്കുന്നത്.

രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്‌ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്‌ന പിള്ള, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും. ഇവർക്ക് പുറമെ ഒട്ടേറെ പുതുമുഖങ്ങളും തിയേറ്റർ കലാകാരൻമാരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ഛായാഗ്രാഹകൻ രവിവർമ്മന്റെ ശിഷ്യനായ കാർത്തിക് എസ് നായർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഈണം പകരുന്നത് പണ്ഡിറ്റ്‌ രമേഷ് നാരായൺ ആണ്.

Most Read: ഓൺലൈൻ ഗെയിമിംഗിന് നിയന്ത്രണം കൊണ്ട് വരുമെന്ന് മധ്യപ്രദേശ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE