നെഹ്‌റു റോഡിന്റെ പേര് മാറ്റി സിക്കിം; ഇനിമുതൽ നരേന്ദ്രമോദി മാർഗ്

By Team Member, Malabar News
Sikkim Changeed The Name Of Nehru Road As Narendra Modi Marg
Ajwa Travels

ന്യൂഡെൽഹി: സിക്കിമിലെ ജവഹർലാൽ നെഹ്‌റു മാർഗ് എന്നറിയപ്പെട്ട റോഡ് ഇനിമുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അറിയപ്പെടും. സിക്കിം ഗവർണർ ഗംഗ പ്രസാദ് പ്രധാനമന്ത്രിയുടെ പേര് നൽകിയ റോഡ് ഉൽഘാടനം ചെയ്‌തു. കോവിഡ് കാലത്ത് സൗജന്യ വാക്‌സിനും, റേഷനും നല്‍കിയതിന്റെ ആദര സൂചകമായാണ് റോഡിന് പ്രധാനമന്ത്രി മോദിയുടെ പേര് നൽകിയതെന്ന് അധികൃതർ വ്യക്‌തമാക്കി.

സിക്കിമിലെ ഗാംഗ്ടോക്കിലെ നാഥുല അതിര്‍ത്തിയെയും, സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡിനാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ പേര് നൽകിയിരിക്കുന്നത്. 19.51 കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് സോംഗോ- നാഥുല റോഡ്. നിലവിൽ റോഡ് ഉൽഘാടനത്തിന്റെയും പേര് മാറ്റത്തിന്റെയും ചിത്രങ്ങള്‍ സംസ്‌ഥാന ബിജെപി അധ്യക്ഷന്‍ ഡിബി ചൌഹാന്‍ അടക്കം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

Read also: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം; ഉൽഘാടനം ജനുവരിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE