ടൈം ട്രാവലുമായി ചിമ്പു; മികച്ച പ്രതികരണം നേടി ‘മാനാട്’ ട്രെയ്‌ലർ

By Staff Reporter, Malabar News
maanadu movie trailer
Ajwa Travels

ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം ‘മാനാടി’ന്റെ ട്രെയ്‌ലർ ഏറ്റെടുത്ത് സിനിമാസ്വാദകർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 6.8 മില്യൺ ആളുകളാണ് ഇതിനോടകം ട്രെയ്‌ലർ കണ്ടത്.

ചിമ്പുവിന്റെ 45ആമത്തെ സിനിമ കൂടിയാണ് ‘മാനാട്’. വി ഹൗസ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിർമിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. നവംബർ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.

ടൈം ട്രാവൽ വിഷയമായ ‘മാനാട്’ ഒരു ഫാന്റസി ത്രില്ലറാണ്. ടൈം ലൂപ്പ് ആണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. ചിത്രത്തിൽ അബ്‌ദുല്‍ ഖാലിഖ് എന്ന യുവാവായാണ് ചിമ്പു എത്തുന്നത്.

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ എസ്എ ചന്ദ്രശേഖര്‍, എസ്‌ജെ സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും വേഷമിടുന്നു.

Most Read: ‘ടാറ്റ ഗ്രൂപ്‌സ്’ പേരിൽ വരുന്ന വാട്‌സാപ്പ് സന്ദേശം തട്ടിപ്പാണ്; സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE