ഗായകൻ ഇടവ ബഷീർ ഗാനമേളക്കിടെ സ്‌റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു

By Staff Reporter, Malabar News
edavana-basheer
Ajwa Travels

ആലപ്പുഴ: ചലച്ചിത്ര പിന്നണി ​ഗായകൻ ഇടവ ബഷീർ അന്തരിച്ചു. 78 വയസായിരുന്നു. ആലപ്പുഴ ബ്ളൂ ഡയമണ്ട്‌സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷ വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. പാതിരപ്പള്ളി ക്യാംലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഒരു ഗാനം ആലപിക്കുന്നതിനിടെയാണ് ഇടവ ബഷീർ സ്‌റ്റേജിൽ കുഴഞ്ഞു വീണത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഘുവംശം എന്ന ചിത്രത്തിൽ എടി ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ ആദ്യ ചലച്ചിത്ര ഗാനം പാടി. കെജെ ജോയിയുടെ സംഗീത സംവിധാനത്തിൽ വാണി ജയറാമുമൊത്ത് ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ’ എന്ന സൂപ്പർഹിറ്റ് ഗാനം പാടി.

തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ബഷീറിന്റെ ജനനം. കൊല്ലം ക്രിസ്‍തുരാജ് ഹൈസ്‌കൂളിൽ പഠിച്ചു. പിതാവിന്റെ പേര് അബ്‌ദുൽ അസീസ്. സ്‌കൂൾ പഠനത്തിന് ശേഷം സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ ചേർന്നു സംഗീതം പഠിച്ചു.

1972ൽ മ്യൂസിക് കോളേജിൽ നിന്നും ഗാനഭൂഷണം പൂർത്തിയാക്കി. ഓൾ കേരള മ്യുസീഷ്യൻസ് ആൻഡ് ടെക്‌നീഷ്യൻസ് വെൽഫെയർ അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ടായും ബഷീർ ഇടവ പ്രവർത്തിച്ചിട്ടുണ്ട്.

Read Also: നടുറോഡില്‍ യുവതിയെ ആക്രമിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE