കെകെ ശൈലജ രാജ്യത്തിനാകെ മാതൃക; സീതാറാം യെച്ചൂരി

By Syndicated , Malabar News
It is as clear as day that the BJP is behind Swapna; Sitaram Yechury
Ajwa Travels

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ രാജ്യത്തിന് മാതൃകയായ വ്യക്‌തിയെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

“കെകെ ശൈലജ രാജ്യത്തിനാകെ മാതൃകയാണ്. ശൈലജ മന്ത്രിയാവില്ലെന്ന് അറിഞ്ഞത് സെക്രട്ടറിയേറ്റ് തീരുമാനത്തിന് ശേഷമായിരുന്നു. മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെടാറില്ല”-സീതാറാം യെച്ചൂരി പറഞ്ഞു.

പാർട്ടിയിൽ വണ്‍മാന്‍ ഷോ ആണെന്ന പ്രചാരണവും അദ്ദേഹം എതിർത്തു. സിപിഐഎമ്മിൽ ആരുടെയും അധീശത്വം ഇല്ലെന്നും ജ്യോതിബസുവിന് പോലും പാർട്ടിയിൽ ആധിപത്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

കഴിഞ്ഞ സര്‍ക്കാരില്‍ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിമാരിൽ ഒരാളായിരുന്നു കെകെ ശൈലജ. എന്നാൽ രണ്ടാം പിണറായി മന്ത്രിസഭയില്‍ ശൈലജയെ ഉൾപ്പെടുത്തിയിരുന്നില്ല. പുതിയ തലമുറയ്‌ക്ക് മുൻഗണന നൽകുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് നേതൃത്വം വിശദീകരിച്ചിരുന്നു.

Read also: കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പൾസ് ഓക്‌സീമീറ്ററുകൾ വാങ്ങരുത്; നിർദ്ദേശവുമായി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE