‘ജുഡീഷ്യല്‍ അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമല്ല’; ന്യായീകരിച്ച് സീതാറാം യെച്ചൂരി

By News Desk, Malabar News
Sitaram Yechuri
Ajwa Travels

തിരുവനന്തപുരം: ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തെ ന്യായീകരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യല്‍ അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമല്ല. അന്വേഷണത്തെ എതിര്‍ത്ത കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഭരണഘടന വായിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിയ തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി സംശയാസ്‌പദമാണ്. കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രിയും സിപിഐഎം സംസ്‌ഥാന സമിതിയും പരിശോധിക്കും.

ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല. സുപ്രീം കോടതിയില്‍ ഒന്‍പത് അംഗ ബെഞ്ച് വിധി പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്‌തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: വൃന്ദാവന്‍ കുംഭമേള; പോലീസിന് നേരെ ആര്‍എസ്എസ് ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE