6 കോഴ്‌സുകളിൽ കോവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം; പ്രധാനമന്ത്രി

By Team Member, Malabar News
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ന്യൂഡെൽഹി : രാജ്യത്തെ കോവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 6 വ്യത്യസ്‌ത കോഴ്‌സുകളിലായി രാജ്യത്തെ ഒരു ലക്ഷം കോവിഡ് മുന്നണി പോരാളികൾക്കാണ് പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ബേസിക് കെയർ ഹെൽപർ, ഹോം കെയർ ഹെൽപർ, അഡ്വൈസ് കെയർ ഹെൽപർ, മെഡിക്കൽ ഇൻസ്ട്രമെന്റ് ഹെൽപർ, എമർജൻസി കെയർ ഹെൽപർ, സാമ്പിൾ കളക്ഷൻ ഹെൽപർ എന്നീ 6 വ്യത്യസ്‌ത കോഴ്‌സുകളിലാണ് പരിശീലനം നൽകുക.

26 സംസ്‌ഥാനങ്ങളിൽ ഈ കോഴ്‌സുകൾക്ക് പരിശീലന കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. 111 പരിശീലന കേന്ദ്രങ്ങൾ 26 സംസ്‌ഥാനങ്ങളിലായി സജ്‌ജീകരിക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്‌തമാക്കിയത്. കൂടാതെ സ്‌കിൽ ഇന്ത്യ പരിപാടിയിൽ ഉൾപ്പെടുത്തിയായിരിക്കും പരിശീലനം നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also : 18 മണിക്കൂർ തിരച്ചിൽ; ഇംഫാലിൽ നിന്ന് പിടികൂടിയത് 21 കോടിയുടെ സ്വർണ ബിസ്‌കറ്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE