ന്യൂഡെൽഹി: മണിപ്പൂരിന്റെ തലസ്‌ഥാനമായ ഇംഫാലിൽ നിന്ന് 21 കോടി രൂപ വിലമതിക്കുന്ന 43 കിലോഗ്രാം സ്വർണ ബിസ്‌കറ്റുകൾ റവന്യൂ ഇന്റലിജൻസ് വിഭാഗം പിടികൂടി. കാറിന്റെ അടിയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ ഉള്ളിൽ നിന്ന് മൂന്ന് രഹസ്യ അറകൾ തയ്യാറാക്കി സൂക്ഷിച്ച നിലയിലുള്ള സ്വർണം പിടികൂടിയത്. 18 മണിക്കൂർ നീണ്ടു നിന്ന പരിശോധനക്ക് ഒടുവിലാണ് 260 വിദേശ നിർമിത സ്വർണ ബിസ്‌കറ്റുകൾ പിടിച്ചെടുത്തത്. സ്വർണം കടത്താൻ ഉപയോഗിച്ച വാഹനം നേരത്തെയും കള്ളക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
ലോക്ക്ഡൗൺ സമയത്തും മണിപ്പൂർ-മ്യാൻമർ അതിർത്തിയിൽ സ്വർണക്കടത്ത് വ്യാപകമാണ്. കഴിഞ്ഞ 3 മാസത്തിനിടെ 33 കോടിയുടെ 67 കിലോഗ്രാം സ്വർണമാണ് മ്യാൻമർ സെക്‌ടറിലെ ഗുവാഹത്തി സോണലിൽ നിന്ന് മാത്രം പിടികൂടിയത്.
Read also: ട്വിറ്റർ പ്രതിനിധികൾ ഇന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകും