ട്വിറ്റർ പ്രതിനിധികൾ ഇന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകും

By News Desk, Malabar News
malabarnews-twitter
Representational Image
Ajwa Travels

ന്യൂഡെൽഹി: ട്വിറ്ററിനെതിരെ നടപടികൾ കടുപ്പിച്ച് കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്. ഇതിനിടെ ട്വിറ്റർ പ്രതിനിധികൾ ഇന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകും. പുതിയ ഐടി ചട്ടങ്ങൾ പ്രകാരമുള്ള മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് സമിതിയിൽ ട്വിറ്റർ വിശദീകരണം നൽകുമെന്നാണ് റിപ്പോർട്.

പരാതി പരിഹാരത്തിനായി ഇന്ത്യക്കാരായ ഉദ്യോഗസ്‌ഥരെ നിയമിക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങൾ നടപ്പാക്കി വരികയാണെന്നും ട്വിറ്റർ സമിതിയെ അറിയിക്കും. അതേസമയം, ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ തയ്യാറാകാത്തതിനാൽ ഇടനിലക്കാർ എന്ന നിലയിലുള്ള ട്വിറ്ററിന്റെ നിയമ പരിരക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.

ഇതിന് പിന്നാലെ സാമുദായിക സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ ട്വിറ്ററിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുമുണ്ട്. കോൺഗ്രസ്‌ ടൂൾകിറ്റ് കേസിൽ ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയെ ഡെൽഹി പോലീസ് ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ പാർലമെന്ററി സമിതിക്ക് മുന്നിൽ ട്വിറ്റർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.

Also Read: ശക്‌തമായ മഴ തുടരാൻ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE