തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. അതേസമയം, നാളത്തോടെ കാലവർഷം ദുർബലമായേക്കും എന്നാണ് റിപ്പോർട്ടുകൾ.
കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്‌തമായ കാറ്റിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്‌ച വരെ മൽസ്യബന്ധന തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തീരദേശ നിവാസികളും ജാഗ്രത പാലിക്കണം.
Read also: സ്വകാര്യ ബസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും; സർവീസിനായി പ്രത്യേക ക്രമീകരണം