സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്

By Trainee Reporter, Malabar News
-covid cases
Representational image
Ajwa Travels

റിയാദ്: മുൻ ദിവസങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ്. 435 പേർക്കാണ് വ്യാഴാഴ്‌ച പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്.

15 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. 455 പേർ കോവിഡ് മുക്‌തി നേടി. ആകെ 346,482 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതിൽ 333,005 പേർ രോഗമുക്‌തി നേടി. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.1 ശതമാനമാണ്. 5,363 പേരാണ് ആകെ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്ക് 1.5 ശതമാനമാണ്. നിലവിൽ 8,114 പേരാണ് സൗദിയിൽ ചികിൽസയിൽ കഴിയുന്നത്. അതിൽ 776 പേരുടെ നില ഗുരുതരമാണ്.

24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌ മദീനയിലാണ്. 47 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്‌തത്. മക്ക 46,  റിയാദ് 46, യാംബു 33, ഖമീസ് മുശൈത്ത് 26, ഹുഫൂഫ്‌ 19, അബഹ 13, ദമ്മാം 11, അറാർ 11, ജിദ്ദ 10, ജീസാൻ 9, മുബറസ് 8, ബുറൈദ 8 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Read also: ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; മൂന്ന് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE