മദ്യലഹരിയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ; കസ്‌റ്റഡിയിൽ

By News Desk, Malabar News
arrest
Representational Image
Ajwa Travels

കൊല്ലം: മദ്യലഹരിയില്‍ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദിച്ച് മകന്‍. 84 വയസുകാരി ഓമനക്കാണ് മർദ്ദനമേറ്റത്. പണം ആവശ്യപ്പെട്ടായിരുന്നു മകൻ ഓമനക്കുട്ടന്റെ ക്രൂരത. തടയാൻ ശ്രമിച്ച സഹോദരനെയും ഇയാൾ ആക്രമിച്ചു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചവറ തെക്കുംഭാഗം പോലീസ് ഓമനക്കുട്ടനെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ, ഓമനക്കുട്ടൻ മർദ്ദിച്ചില്ലേന്നാണ് അമ്മ പോലീസിന് മൊഴി നൽകിയത്. നാട്ടുകാർ ഇത് എതിർത്ത് രംഗത്തെത്തി. മർദ്ദനമേറ്റ ഓമനയെ നാട്ടുകാർ ചേർന്നാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വൃദ്ധയുടെ ശരീരത്തിൽ ക്ഷതമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഓമനക്കുട്ടൻ അമ്മയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ ഫോണിൽ പകർത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്.

Most Read: ‘ത തവളയുടെ ത’ വരുന്നു; ജോസഫ് ജീരയുടെ ഫാന്റസി കുടുബചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE