പാലക്കാട് പിതാവിനെ മകൻ തലക്കടിച്ച് കൊന്നു

By Trainee Reporter, Malabar News
Malabar News_death
Representational image
Ajwa Travels

പാലക്കാട്: പിതാവിനെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് നെല്ലായയിലാണ് സംഭവം. പള്ളിപ്പടി സ്വദേശി കാരാക്കോട്ടിൽ മുഹമ്മദ് ഹാജി (ബാപ്പുട്ടി ഹാജി)യാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. വാക്കേറ്റത്തെ തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുഹമ്മദ് ഹാജിയുടെ തലക്ക് അടിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ 25 കാരനായ ഇളയമകൻ മുഹമ്മദ് അഫ്‌സലിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. അടുത്തിടെയാണ് അഫ്‌സൽ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read also: ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവം; പിതാവ് അറസ്‌റ്റിൽ, കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സിഡബ്ള്യുസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE