പാര്‍ലമെന്ററി സമിതി പുനഃസംഘടന; മോദിക്കെതിരെ പോരാടാനുറച്ച് കോൺഗ്രസ്

By Syndicated , Malabar News
Sonia Gandhi
Ajwa Travels

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്ററി സമിതി പുനഃസംഘടിപ്പിച്ച് കോണ്‍ഗ്രസ്. പി ചിദംബരം, മനീഷ് തിവാരി, അംബികാ സോണി, ദിഗ് വിജയ് സിംഗ് എന്നിവരെ ഉള്‍പ്പെടുത്തി കൊണ്ടാണ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി പാര്‍ലമെന്ററി സമിതി പുനഃസംഘടന പൂർത്തിയാക്കിയത്. തിങ്കളാഴ്‌ചയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്.

അനുഭവ സമ്പത്തുള്ള നേതാക്കളെ ഉൾപ്പെടുത്തി കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ശക്‌തമായ പോരാട്ടം നടത്താൻ തന്നെയാണ് സോണിയയുടെ നീക്കം. മനീഷ് തിവാരിയേയും ശശി തരൂരിനേയും സമിതിയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിൽ പാര്‍ലമെന്ററി സമിതിയിലെ ചര്‍ച്ചകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യമാണെന്ന് സോണിയ വ്യക്‌തമാക്കി.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (പ്രതിപക്ഷ നേതാവ്), ആനന്ദ് ശര്‍മ (ഉപനേതാവ്), ജയറാം രമേശ് (ചീഫ് വിപ്പ്) എന്നിവരടങ്ങിയ രാജ്യസഭാ സമിതിയില്‍ പുതിയതായി ചിദംബരം, അംബികാ സോണി, ദിഗ് വിജയ് സിംഗ് എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭയിൽ അധീർ രഞ്‌ജൻ ചൗധരിയെ കൂടാതെ, ഗൗരവ് ഗൊഗോയ് (ഡെപ്യൂട്ടി ലീഡര്‍), സുരേഷ് കുറുപ്പ് (ചീഫ് വിപ്പ്), മനീഷ് തിവാരി, ശശി തരൂര്‍, രവ്നീത് സിംഗ് ബിട്ടു (വിപ്പ്), മാണിക്കം ടാഗോര്‍ (വിപ്പ്) എന്നിവരും അംഗങ്ങളാണ്.

Read also: പാർലമെന്റിന് മുന്നിൽ ഉപരോധം നടത്തുമെന്ന് കർഷകർ; ചർച്ചയ്‌ക്ക് വിളിച്ച് കേന്ദ്ര കൃഷിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE