ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത സ്‌പീക്കർ രാജി വെക്കണം; കെ സുരേന്ദ്രൻ

By Syndicated , Malabar News
k surendran kasargod_Malabar news
Ajwa Travels

കാസര്‍ഗോഡ്: സ്വർണക്കടത്തുകാരെ സംരക്ഷിക്കാൻ സ്‌പീക്കർ പദവി ദുരുപയോഗം ചെയ്‌ത ശ്രീരാമകൃഷ്‌ണൻ ഉടൻ രാജി വെക്കണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഓരോ ദിവസവും ഓരോ തെളിവുകൾ പുറത്തു വരുന്നു. നിയമസഭയിലെ നവീകരണ പ്രവർത്തനങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങളിലും വഴിവിട്ട കാര്യങ്ങൾ ചെയ്‌തെന്നും അനാവശ്യ ഇടപെടലുകൾ നടന്നെന്നും സുരേന്ദ്രൻ കാസർഗോഡ് ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന് ബന്ധമുണ്ടെന്നും    അനുമതി കൂടാതെ നടത്തിയ വിദേശ യാത്രകളെല്ലാം ദുരൂഹമാണെന്നും സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. മാത്രമല്ല സിഎം രവീന്ദ്രന്റെ  കയ്യിലെ തെളിവുകള്‍ പുറത്ത് വന്നാല്‍ സാക്ഷാല്‍ സിഎമ്മും,കടകംപള്ളി സുരേന്ദ്രനും കുടുങ്ങുമെന്നും കാസർഗോഡ് വാർത്താ സമ്മേളനത്തിൽ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read also: മന്ത്രി എസി മൊയ്‌തീൻ ചട്ടലംഘനം നടത്തിയെന്ന് അനിൽ അക്കര എംഎൽഎ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE