ദീപാവലി; ഗോരഖ്‌പൂർ-കൊച്ചി സ്‌പെഷ്യൽ ട്രെയിൻ സർവീസ്

By Team Member, Malabar News
Special Train Service To Kochi From Gorakhpur
Ajwa Travels

കൊച്ചി: ദീപാവലിയുമായി ബന്ധപ്പെട്ട തിരക്കുകൾ പ്രമാണിച്ച് ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. കൊച്ചിയിലേക്കാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 05303 ഗൊരഖ്പുർ–എറണാകുളം സ്‌പെഷ്യൽ ട്രെയിൻ ഒക്‌ടോബർ 30, നവംബർ 6, 13 എന്നീ ശനിയാഴ്‌ചകളിലാണ് സർവീസ് നടത്തുക.

രാവിലെ 8.30ന് ഗോരഖ്‌പൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്‌ച ഉച്ചക്ക് 12 മണിയോടെ കൊച്ചിയിൽ എത്തിച്ചേരും. നവംബർ 1, 8, 15 എന്നീ തീയതികളിലാണ് മടക്ക ട്രെയിൻ ഉണ്ടാകുക. തിങ്കളാഴ്‌ചകളിൽ രാത്രി 11.55ന് പുറപ്പെടുന്ന സർവീസുകൾ വ്യാഴാഴ്‌ചകളിൽ രാവിലെ 8.40ന് ഗോരഖ്‌പൂരിൽ എത്തിച്ചേരും.

ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, ജോലാർപേട്ട, കാട്പാടി, പെരമ്പൂർ (ചെന്നൈ), ഗുഡൂർ, നെല്ലൂർ, ഓങ്കോൾ, വിജയവാഡ, ഖമ്മം, വറങ്കൽ, ബല്ലാർഷ, നാഗ്പുർ, ഇറ്റരാസി, ഭോപ്പാൽ, ഝാൻസി, കാൻപുർ, ഗോണ്ട, ബസ്‌തി എന്നിവയാണ് പ്രധാന സ്‌റ്റോപ്പുകൾ.

Read also: അലനും താഹയ്‌ക്കും എതിരായ യുഎപിഎ നിലനിൽക്കില്ല; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE