ട്രാവൻകൂർ ഷുഗേഴ്‌സിലെ സ്‌പിരിറ്റ്‌ വെട്ടിപ്പ്; പ്രത്യേക സംഘം അന്വേഷിക്കും

By Staff Reporter, Malabar News
travancore-sugers-fraud
Ajwa Travels

തിരുവനന്തപുരം: ട്രാവൻകൂർ ഷുഗേഴ്‌സിലെ സ്‌പിരിറ്റ് വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കും. എസ്‌പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. തിരുവല്ല ഡിവൈഎസ്‌പിയും അന്വേഷണ സംഘത്തിലുണ്ടാകും. സ്‌ഥലം മാറിയ സിഐ ബിജു വി നായരും അന്വേഷണത്തിന്റെ ഭാഗമാകും.

റിമാൻഡിലുള്ള ടാങ്കർ ഡ്രൈവർമാരെ പത്ത് ദിവസത്തെ കസ്‌റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം തീരുമാനിച്ചു. ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ മദ്യ നിർമാണത്തിന് എത്തിച്ച സ്‌പിരിറ്റിൽ 20,000 ലിറ്റർ മറിച്ചു വിറ്റെന്നായിരുന്നു എക്‌സൈസിന്റെ കണ്ടെത്തൽ. മധ്യപ്രദേശിൽ നിന്ന് ഇവിടേക്ക് എത്തിച്ച 4,000 ലിറ്റർ സ്‌പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്‌ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്.

ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ട്രാവൻകൂർ ഷുഗേഴ്‌സിലെ ജനറൽ മാനേജർ അടക്കം മൂന്ന് ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ജനറൽ മാനേജർ അലക്‌സ് പി എബ്രഹാം, പേഴ്‌സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.

Read Also: പാലത്തായിക്കേസ്: പത്‌മരാജനെതിരെ ശാസ്‌ത്രീയ തെളിവുകൾ; കുറ്റപത്രം സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE