കുട്ടികളിലെ കോവിഡ് വ്യാപനം തടയാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം

By News Desk, Malabar News
MalabarNews_children playing
Representation Image
Ajwa Travels

കോഴിക്കോട്: കുട്ടികളിലെ കോവിഡ് വ്യാപനം തടയാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് കളിക്കുന്ന സ്ഥലങ്ങള്‍ മാപ്പ് ചെയ്‌തു പരിശോധന തുടങ്ങി. പഞ്ചായത്ത്, പോലീസ്, റവന്യൂ പ്രതിനിധികള്‍ അടങ്ങുന്ന സ്‌ക്വാഡ് സംയുക്ത പരിശോധനയാണ് നടത്തുന്നത്.

പരിശോധനയില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങളുമുണ്ട്. ആസ്യ റോഡ്, ദോബികുളം, മനയില്‍ അമ്പലം പരിസരം, തിരുത്തിപ്പുറം ചങ്ങരോത്ത് മുക്ക്, പനാട സ്‌കൂള്‍ പരിസരം, എരിക്കില്‍ ബീച്ച്, ബിച്ചൂമ്മ പള്ളി പരിസരം, മാഹി റെയില്‍വേ സ്റ്റേഷന്‍ പിറകുവശം, സുനാമി കോളനി തുടങ്ങി കുട്ടികള്‍ കളിക്കാനെത്തിയിരുന്ന പ്രധാന സ്ഥലങ്ങള്‍ പരിശോധിക്കും. പഞ്ചായത്ത് ഭാഗികമായി കണ്ടെയിന്‍മെന്റ് സോണ്‍ ആയതിനാല്‍ കുട്ടികള്‍ കൂട്ടംചേര്‍ന്ന് കളിക്കുന്നതിന് നിരോധനമുണ്ട്. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നത്.

Malabar News:  ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി ആക്കുന്നു; മുസ്‌ലിം ലീഗ് ധർണ നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE