തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്‌റ്ററുകളിൽ ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്‌റ്ററുകളിൽ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണായിരുന്നു ഇ ശ്രീധരൻ. ശ്രീധരനോടൊപ്പം കെഎസ് ചിത്രയെയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കണായി പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി മുന്നോട്ട് കൊണ്ടുപോകാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കമ്മീഷൻ പുറത്തിറക്കിയ പോസ്‌റ്ററുകളിലും ചിത്രയുടെയും ശ്രീധരന്റെയും ചിത്രം ഉണ്ടായിരുന്നു.

എന്നാൽ ബിജെപി അംഗത്വം സ്വീകരിച്ചതോടെ ഇ ശ്രീധരന് നിഷ്‌പക്ഷത ഇല്ലാതായി. അതിനാലാണ് അദ്ദേഹത്തിന്റെ ചിത്രം പോസ്‌റ്ററുകളിൽ നിന്ന് നീക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചത്. ഇക്കാര്യം കമ്മീഷണർ കത്തിലൂടെ ജില്ലാ വരണാധികാരികളെ അറിയിച്ചു. ശ്രീധരൻ ഒരു രാഷ്‌ട്രീയ പാർട്ടിയിൽ ചേർന്നതിന് പിന്നാലെയുള്ള സ്വാഭാവിക നടപടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

Also Read: ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം; നേതാക്കൾ ഡെൽഹിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE