വിജയ് സേതുപതിയുടെ ‘കാതുവാക്കിലെ രണ്ടു കാതലി’ൽ ശ്രീശാന്തും

By Film Desk, Malabar News
kathuvakkula rendu kadhal
Ajwa Travels

സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേർന്ന് നിർമിക്കുന്ന വിജയ് സേതുപതി ചിത്രം ‘കാതുവാക്കിലെ രണ്ടു കാതലി’ൽ ക്രിക്കറ്റ് താരം ശ്രീശാന്ത് അഭിനയിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ശ്രീശാന്തിന്റെ ക്യാരക്‌ടർ പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിത്. ‘മുഹമ്മദ് മോബി’ എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

വിഘ്‌നേശ് ശിവനാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ഇദ്ദേഹം സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’. ചിത്രത്തിൽ നയന്‍താര, സാമന്ത എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്‍മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിൾ ലൗ സ്‌റ്റോറിയായിട്ടാണ് ഒരുങ്ങുന്നത്. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.

എസ്ആര്‍ കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റർ. കലാ മാസ്‌റ്റര്‍, റെഡിന്‍ കിംഗ്‌സ്‌ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

Most Read: തുടർ ചികിൽസ; ബാബുവിനെ ആശുപത്രിയിൽ എത്തിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE