തുടർ ചികിൽസ; ബാബുവിനെ ആശുപത്രിയിൽ എത്തിച്ചു

By News Desk, Malabar News
Young man trapped in cave at Palakkad
ബാബു
Ajwa Travels

പാലക്കാട്: ഇന്ത്യൻ സേന രക്ഷപ്പെടുത്തിയ മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ തുടർ ചികിൽസക്കായി പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മലയിടുക്കിൽ നിന്ന് രക്ഷപെടുത്തിയ ശേഷം ഉടൻ തന്നെ ബാബുവിന് പ്രാഥമിക ചികിൽസ രക്ഷാപ്രവർത്തകർ നൽകിയിരുന്നു.

കൈ കാലുകളിൽ മുറിവുകൾ ഉണ്ടെന്നത് ഒഴിച്ചാൽ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ബാബുവിന് ഇല്ല. എന്നാൽ, രണ്ടുദിവസത്തോളം ആഹാരം കഴിക്കാതെ ഇരുന്നതിനാൽ അവശ നിലയിലാണ്. ബാബു രക്‌തം ഛർദ്ദിച്ചതായും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കണമെന്നും രക്ഷാപ്രവർത്തകർ നിർദ്ദേശിച്ചിരുന്നു. രക്ഷപ്പെടുത്തി ഒന്നര മണിക്കൂറിന് ശേഷമാണ് ബാബുവിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. നിർജലീകരണ പ്രശ്‌നം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആശുപത്രിയിൽ എല്ലാ വിധ ചികിൽസയും സജ്‌ജമായതായി അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ 10.20ഓടെയാണ് ബാബുവുമായി ആര്‍മി സംഘം മലമുകളിലെത്തിയത്. തുടർന്ന് ഹെലികോപ്‌ടർ വഴി എയര്‍ലിഫ്‌റ്റ് ചെയ്യുകയായിരുന്നു. സുളൂരിലെ എയർബേസിൽ നിന്നുള്ള വ്യോമസേനാ ഹെലികോപ്‌ടറാണ് മലമുകളിൽ എത്തിയത്. കഞ്ചിക്കോട് ഹെലിപാഡിൽ എത്തിച്ച ശേഷമാണ് ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Also Read: സംസ്‌ഥാനത്ത് നിയമസഭാ സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE