എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31 മുതൽ; പ്ളസ്‌ ടു പരീക്ഷ 30ന് തുടങ്ങും

By News Desk, Malabar News
exam-sslc
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23ന് ആരംഭിച്ച് ഏപ്രിൽ രണ്ടിന് അവസാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും.

പ്ളസ്‌ വൺ/ വിഎച്ച്‌എസ്‌ഇ പരീക്ഷ ജൂൺ രണ്ടുമുതൽ 18 വരെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധിയായിരിക്കും. ജൂൺ ഒന്നിന് തന്നെ സ്‌കൂളുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ തുറക്കലിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും. അടുത്ത വർഷത്തെ അക്കാദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്കുള്ള പരിശീലനവും മെയിൽ തന്നെ നടക്കും.

പ്ളസ്‌ വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് കഴിഞ്ഞതായും പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ എൻഎസ്‌എസ്‌ ഹയർ സെക്കണ്ടറി നടത്തുന്ന തെളിമ പദ്ധതി വിദ്യാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

Most Read: കാഴ്‌ചയിൽ കുഞ്ഞൻ, ഭാരത്തിൽ കേമൻ; ചില്ലറക്കാരനല്ല ഈ ‘സ്‌ട്രോബെറി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE