എസ്എസ്എൽസി ചോദ്യപേപ്പർ വാട്‌സാപ്പിൽ പങ്കുവച്ചു; പ്രധാനാധ്യാപകന് സസ്‌പെൻഷൻ

By Desk Reporter, Malabar News
Ajwa Travels

പത്തനംതിട്ട: എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്‍സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. പത്തനംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്‌. ഇന്ന് രാവിലെ നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 10.30നാണ് ഇദ്ദേഹം വാട്‍സ്ആപ്പ് ഗ്രൂപ്പിൽ പോസ്‌റ്റ് ചെയ്‌തത്‌.

ഗ്രൂപ്പ് അംഗങ്ങളിൽ തന്നെ ചിലർ സ്‌ക്രീന്‍ ഷോർട് എടുത്ത് മേലധികാരികൾക്ക് പരാതി നൽകുക ആയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ, വിഷയത്തെക്കുറിച്ച് പരിശോധിച്ചാണ് നടപടിയെടുത്തത്. ഡിഡിഇ സ്‌കൂളിൽ എത്തി വിവരങ്ങൾ അന്വേഷിച്ചു. പ്രധാന അധ്യാപകന്റെ ഫോൺ ഇന്റലിജൻസ് പിടിച്ചെടുത്തു.

Also Read:  വാക്‌സിൻ നിർമാണത്തിന് കമ്പനികൾക്ക് കേന്ദ്ര സർക്കാർ 4500 കോടി അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE